സ്മൃതി മന്ദാന മുന്നിൽ നിന്ന് നയിച്ചു; ആർസിബിക്ക് തകർപ്പൻ ജയം
Monday, February 17, 2025 11:55 PM IST
വഡോദര: വനിതാ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് എട്ടുവിക്കറ്റ് ജയം. സ്കോർ: ഡൽഹി 141 (19.3), ബംഗളൂരു 146/2(16.2). ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡൽഹി 19.3 ഓവറിൽ 141 റൺസിന് എല്ലാവരും പുറത്തായി.
22 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 34 റൺസെടുത്ത ജമീമ റോഡ്രിഗസാണ് ഡൽഹിയുടെ ടോപ് സ്കോറർ. സാറാ ബ്രൈസ് (23), അന്നബെൽ സുതർലൻഡ് (19), ശിഖ പാണ്ഡെ (14), മാരിസെയ്ൻ കാപ്പ് (12) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ആർസിബിക്കായി രേണുക താക്കൂറും ജോർജിയ വെയർഹം മൂന്നു വിക്കറ്റ് വീതവും കിം ഗാർത്ത്, ഏക്ദാ ബിഷ്ത് എന്നിവർക്ക് രണ്ട് വിക്കറ്റും വീഴ്ച്ചി. 142 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിന് ഇറങ്ങിയ ആർസിബിക്കായി ക്യാപ്റ്റൻ സ്മൃതി മന്ദാന തകർപ്പൻ പ്രകടനം പുറത്തെടുത്തു.
47 പന്തുകൾ നേരിട്ട സ്മൃതി 10 ഫോറും മൂന്നു സിക്സും സഹിതം 81 റൺസെടുത്ത് പുറത്തായി. സഹ ഓപ്പണർ ഡാനിയേല വ്യാട്ട് ഹോജ് 42 റൺസെടുത്തു. ആദ്യം ഡാനിയേലയും വിജയത്തിന്റെ വക്കിൽ സ്മൃതിയും പുറത്തായെങ്കിലും എലിസ് പെറിയും (ഏഴ്), റിച്ച ഘോഷും (11) ചേർന്ന് 22 പന്തും എട്ടു വിക്കറ്റും ബാക്കി നിർത്തി ടീമിനെ വിജയത്തിലെത്തിച്ചു.
സീസണിൽ ആർസിബിയുടെ തുടർച്ചയായ രണ്ടാം ജയവും ഡൽഹിയുടെ ആദ്യ തോൽവിയുമാണിത്. ജയത്തോടെ ആർസിബി നാലു പോയിൻുമായി ഒന്നാമത് എത്തി.