പാലാ - പൊൻകുന്നം റോഡിൽ വാഹനാപകടം; ആറുപേർക്ക് പരിക്ക്
Monday, February 17, 2025 9:40 PM IST
കോട്ടയം: പാലാ - പൊൻകുന്നം റോഡിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറുപേർക്ക് പരിക്ക്. തിങ്കളാഴ്ച വൈകുന്നേരം ആറിന് കടയത്തിന് സമീപമാണ് മൂന്നു കാറുകൾ അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട ഫോർച്യൂൺ കാർ മറ്റ് രണ്ട് കാറുകളിലും ഒരു ബൈക്കിലും ഇടുകയായിരുന്നു. പൂരണി സ്വദേശികളും തിരുവനന്തപുരം സ്വദേശികളുമാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.