തൃ​ശൂ​ര്‍: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ന്‍ ച​മ​ഞ്ഞ് ക​ര്‍​ണാ​ട​ക​യി​ലെ വ്യ​വ​സാ​യി​യെ പ​റ്റി​ച്ച് നാ​ല് കോ​ടി രൂ​പ ത​ട്ടി​യ സം​ഭ​വ​ത്തി​ല്‍ എ​എ​സ്ഐ​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. കൊ​ടു​ങ്ങ​ല്ലൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ എ​എ​സ്ഐ ഷ​ഫീ​ര്‍ ബാ​ബു​വി​നെ ആ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. തൃ​ശൂ​ര്‍ റൂ​റ​ല്‍ എ​സ്പി ബി.​കൃ​ഷ്ണ​കു​മാ​റി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

മ​റ്റ് ര​ണ്ട് പേ​ർ​ക്കൊ​പ്പ​മെ​ത്തി ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് എ​എ​സ്ഐ കോ​ടി​ക​ൾ ത​ട്ടി​യ​ത്. ക​ര്‍​ണാ​ട​ക പോ​ലീ​സ് കേ​ര​ള​ത്തി​ലെ​ത്തി​യാ​ണ് ഷ​ഫീ​ർ ബാ​ബു ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്നം​ഗ സം​ഘ​ത്തെ കസ്റ്റഡിയിലെടുത്തത്.

ഷ​ഫീ​റി​നെ​യും സം​ഘ​ത്തേ​യും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ക​ർ​ണാ​ട​ക​യി​ലേ​ക്ക് കൊ​ണ്ടു​പോ​യിരുന്നു. ഇതിന് പിന്നാലെയാണ് എഎസ്ഐക്കെതിരേ നടപടിയെടുത്തത്.