മൈസൂരില്‍ നാലംഗ കുടുംബം ജീവനൊടുക്കിയ നിലയില്‍
Monday, February 17, 2025 1:24 PM IST
ബംഗളൂരു: മൈസൂരില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ചേതന്‍, അമ്മ പ്രിയംവദ, ഭാര്യ രൂപാലി, മകന് കൗശല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
മൈസൂരിലെ വിശ്വേശ്വരയ്യ നഗറിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. ചേതന്‍ ഇവര്‍ക്ക് വിഷം നല്കി കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചതായാണ് നിഗമനം.
സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണം എന്നെഴുതിയ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.