ശശി തരൂർ പാർട്ടിക്ക് വിധേയനാകണമെന്ന് കെ. മുരളീധരൻ
Monday, February 17, 2025 11:50 AM IST
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ വ്യവസായ നയങ്ങളെ പ്രശംസിച്ച ശശി തരൂരിനെ വിമർശിച്ച് കെ. മുരളീധരൻ.
പാർട്ടിയുടെ നയത്തിനെ തള്ളിക്കൊണ്ട് നേതാക്കൾക്ക് എല്ലാ കാര്യത്തിലും വ്യക്തിപരമായ അഭിപ്രായം പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തരൂരിന്റെ നടപടി അച്ചടക്ക ലംഘനമാണ്. ഹൈക്കമാൻഡ് ആണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. നാലു തവണ ജയിപ്പിച്ച പാവപ്പെട്ട പാർട്ടി പ്രവർത്തകരെ തരൂർ മറന്നുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.