തൃശൂർ ബാറിൽ സംഘർഷം; യുവാവിന്റെ തലയോട്ടി അടിച്ചു തകർത്തു
Monday, February 17, 2025 11:07 AM IST
തൃശൂർ: പെരുമ്പിലാവിൽ ബാറിൽ സംഘർഷം. ആക്രമണത്തിൽ യുവാവിന്റെ തലയോട്ടി അടിച്ചു തകർത്തു. കരിക്കാട് ചോല സ്വദേശി ഷെക്കീറിനാണ് മർദനമേറ്റത്.
കെആർ ബാറിലാണ് ഞായറാഴ്ച രാത്രി പത്തോടെയാണ് സംഘർഷമുണ്ടായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷെക്കീർ. ബാറിലെ സെക്യൂരിറ്റി ജീവനക്കാരാണ് വടി കൊണ്ട് യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
ബാറിൽവച്ച് യുവാക്കൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിൽ സെക്യൂരിറ്റി ജീവനക്കാർ ഇടപ്പെട്ടതോടെയാണ് സംഘർഷം ഉണ്ടായത്. പരിക്കേറ്റ യുവാവിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.