ബിഹാറിലും ശക്തമായ ഭൂചലനം
Monday, February 17, 2025 9:46 AM IST
ന്യൂഡൽഹി: ഡൽഹിക്ക് പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റര്‍ ഫോര്‍ സീസ്മോളജി അധികൃതര്‍ അറിയിച്ചു.
ഇന്ന് രാവിലെ 8.02ന് ബിഹാറിലെ സിവാനിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഡൽഹിയിൽ ഇന്ന് പുലർച്ചെ 5.36 നാണ് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായി പ്രദേശവാസികൾ പറയുന്നു. ഡൽഹിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും അധികൃതർ പറഞ്ഞു.
ഡല്‍ഹി, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ശക്തമായ ചലനമാണ് അനുഭവപ്പെട്ടത്.