തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം പൗ​ഡി​കോ​ണ​ത്ത് പ​തി​നൊ​ന്നു​കാ​രി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജ​ന​ലി​ൽ കെ​ട്ടി​യ റി​ബ​ൺ ക​ഴു​ത്തി​ൽ കു​രു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ റി​ബ​ൺ ക​ഴു​ത്തി​ൽ കു​രു​ങ്ങി​യ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഈ ​സ​മ​യം മാ​താ​പി​താ​ക്ക​ള്‍ വീ​ട്ടി​ലി​ല്ലാ​യി​രു​ന്നു. ഇ​ള​യ കു​ട്ടി വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ളെ​ത്തി കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.