ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: യോഗം ഇന്ന്
Monday, February 17, 2025 8:33 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാന്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച് സമർപ്പിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ റിപ്പോർട്ടിലെ ശിപാർശകൾ ചർച്ച ചെയ്ത് അന്തിമ രൂപം നല്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും.
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ശിപാർശകൾ ക്രോഡീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് യോഗം വിളിച്ചിട്ടുള്ളത്. വിവിധ വകുപ്പ് മന്ത്രമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും.
2020 ലാണ് കമ്മീഷൻ രൂപീകരിച്ചത്. തുടർന്ന് 284 ശിപാർശകൾ അടങ്ങുന്ന റിപ്പോർട്ട് 2023 ജൂണിൽ ആഭ്യന്തരവകുപ്പിൽ നിന്നും ന്യൂനപക്ഷ വകുപ്പിലേക്ക് കൈമാറിയിരുന്നു. തുടർ നടപടികൾ വൈകുന്നതിനെതിരേ വ്യാപക പരാതി ഉയർന്നിരുന്നു.