തി​രു​വ​ന​ന്ത​പു​രം: റ​ൺ​വേ​യി​ലെ ലൈ​റ്റു​ക​ളു​ടെ ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​റ​ങ്ങേ​ണ്ട ഏ​ഴു വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സാ​ങ്ക​തി​ക പ്ര​ശ്നം ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ഇ​വി​ടെ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന അ​ഞ്ചു യാ​ത്രാ​വി​മാ​ന​ങ്ങ​ളെ കൊ​ച്ചി​യി​ലേ​ക്കും വാ​യു​സേ​ന​യു​ടെ ര​ണ്ട് വി​മാ​ന​ങ്ങ​ളെ കൊ​ച്ചി, ത​ഞ്ചാ​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​വി​ട്ടു. സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ച​തി​നെ തു​ട​ർ​ന്ന് രാ​ത്രി 7.30ന് ​ഏ​ഴു​വി​മാ​ന​ങ്ങ​ളും മ​ട​ങ്ങി​യെ​ത്തി.

ഡ​ൽ​ഹി, മും​ബൈ, ബം​ഗ​ളൂ​രു, അ​ബു​ദാ​ബി, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​മെ​ത്തി​യ യാ​ത്രാ വി​മാ​ന​ങ്ങ​ളെ​യും വാ​യു​സേ​ന​യു​ടെ ര​ണ്ടു വി​മാ​ന​ങ്ങ​ളെ​യു​മാ​ണ് തി​രി​ച്ചു​വി​ട്ട​തെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ൺ​വേ​യു​ടെ പു​ന​ർ​നി​ർ​മാ​ണം ന​ട​ക്കു​ക​യാ​ണ്.

മാ​ർ​ച്ച് 29ന് ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​മെ​ന്നും രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ റ​ൺ​വേ അ​ട​ച്ചി​ട്ടാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.