രഞ്ജി ട്രോഫി സെമി; കേരളം ഇന്ന് ഗുജറാത്തിനെ നേരിടും
Monday, February 17, 2025 4:30 AM IST
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയിൽ കേരളം ഇന്ന് ഗുജറാത്തിനെ നേരിടും. രാവിലെ 9.30 മുതൽ മത്സരം ആരംഭിക്കും. ചരിത്രത്തിൽ ഇതു രണ്ടാം തവണയാണ് കേരളം രഞ്ജി ട്രോഫി സെമിയിൽ എത്തുന്നത്.
2018-19 സീസണിലായിരുന്നു ഇതിനു മുന്പ് കേരളം സെമി കളിച്ചത്. ക്വാർട്ടറിൽ ജമ്മു കാഷ്മീരിനെ സമനിലയിൽ തളച്ചാണ് കേരളത്തിന്റെ സെമി പ്രവേശനം. സൗരാഷ്ട്രയെ ഇന്നിംഗ്സിനും 98 റൺസിനും പരാജയപ്പെടുത്തിയാണ് ഗുജറാത്തിന്റെ വരവ്.
ഇന്നാരംഭിക്കുന്ന മറ്റൊരു സെമിയിൽ നിലവിലെ ചാന്പ്യന്മാരായ മുംബൈ വിദർഭയെ നേരിടും. ഹരിയാനയെ 152 റൺസിന് തകർത്താണ് മുംബൈയുടെ സെമി പ്രവേശനം. തമിഴ്നാടിനെ 198 റൺസിന് തകർത്താണ് വിദർഭ എത്തുന്നത്.