ചാമ്പ്യൻസ് ട്രോഫി: ഇന്ത്യയുടെ മത്സരം 20ന്; റിഷഭ് പന്തിന് പരിക്ക്
Monday, February 17, 2025 4:01 AM IST
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിനു മുന്നോടിയായുള്ള പരിശീലനത്തിനിടെ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് പരിക്കേറ്റതായി റിപ്പോർട്ട്. ഞായറാഴ്ച ദുബായിലെ ഐസിസി അക്കാദമിയിലെ പരിശീലനത്തിനിടെയാണ് പന്തിന് ഇടത് കാൽമുട്ടിന് പരിക്കേറ്റത്.
പരിക്കേറ്റ് നിലത്തുവീണ പന്തിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കാലിൽ സ്ട്രാപ്പ് ധരിച്ചശേഷം പരിശീലനം മതിയാക്കി താരം ഡ്രെസിംഗ് റൂമിലേക്ക് മടങ്ങി. വർഷങ്ങൾക്കുമുമ്പുണ്ടായ കാറപകടത്തിൽ പന്തിന്റെ കാൽമുട്ടിന് പരിക്കേറ്റിരുന്നു.
20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പന്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. പരിക്കിനെ തുടർന്ന് ജസ്പ്രീത് ബുംറ ടീമിൽ നിന്ന് പുറത്തായിരുന്നു.