ഇന്ത്യയ്ക്ക് തിരിച്ചടി; വോട്ടിംഗ് ഫണ്ട് റദ്ദാക്കുമെന്ന് അമേരിക്ക
Monday, February 17, 2025 3:19 AM IST
ന്യൂയോർക്ക്: തെരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനം ഉയർത്തുന്നതിനായി അമേരിക്ക ഇന്ത്യയ്ക്ക് അനുവദിച്ചിരുന്ന ഫണ്ട് റദ്ദാക്കുന്നു. 21 മില്യൺ ഡോളറിന്റെ (182 കോടി രൂപയുടെ) ധനസഹായം റദ്ദാക്കുമെന്ന് ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വിഭാഗമായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (ഡോജ്) വ്യക്തമാക്കി.
ചെലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നീക്കമെന്നാണ് മസ്കിന്റെ വിശദീകരണം. ചെലവ് വെട്ടിക്കുറച്ചില്ലെങ്കിൽ അമേരിക്കയുടെ സാമ്പത്തിക സ്ഥിതി മോശമാകുമെന്നും മസ്ക് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ സന്ദർശനം നടത്തിയപ്പോൾ ഇലോൺ മസ്ക് ഉൾപ്പടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദിയുടെ സന്ദർശനത്തിന് പിന്നാലെ വോട്ടിംഗ് ഫണ്ട് നിർത്തലാക്കിയതെന്ന് ചൂണ്ടികാട്ടി പ്രതിപക്ഷം വിമർശനവുമായി രംഗത്ത് എത്തി.
രാജ്യത്തിന് നഷ്ടം സംഭവിക്കുന്നതിൽ പ്രതിപക്ഷത്തിന് സന്തോഷമാണോയെന്ന് ചോദിച്ച് ബിജെപി നേതാക്കളും രംഗത്ത് എത്തി.