ഐഎസ്എൽ: ഈസ്റ്റ് ബംഗാൾ എഫ്സിക്ക് ജയം
Monday, February 17, 2025 12:00 AM IST
കോൽക്കത്ത: ഐഎസ്എല്ലിൽ മുഹമ്മദൻസിനെതിരായ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്സിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാൾ വിജയിച്ചത്.
നയോറം മഹേഷ് സിംഗ്, സോൽ ക്രെസ്പോ, ഡേവിഡ് ലാഹ്ലൻസംഗ എന്നിവരാണ് ഈസ്റ്റ് ബംഗാളിനായി ഗോളുകൾ നേടിയത്. ഫ്രാൻകയാണ് മുഹമ്മദൻസിനായി ഗോൾ നേടിയത്.
വിജയത്തോടെ ഈസ്റ്റ് ബംഗാളിന് 21 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ പതിനൊന്നാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ.