പത്തനംതിട്ടയിൽ യുവാവ് കുത്തേറ്റ് മരിച്ചു
Sunday, February 16, 2025 11:40 PM IST
പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയിൽ യുവാവിനെ കുത്തിക്കൊന്നു. സിഐടിയു പ്രവർത്തകനായ ജിതിൻ (36) ആണ് മരിച്ചത്.
ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.