തിരുവനന്തപുരത്ത് കുടുംബവഴക്കിനിടെ രണ്ട് പേർക്ക് വെട്ടേറ്റു
Sunday, February 16, 2025 10:56 PM IST
തിരുവനന്തപുരം: പോത്തൻകോട് കുടുംബവഴക്കിനിടെ രണ്ട് പേർക്ക് വെട്ടേറ്റു. പന്തലക്കോട് സ്വദേശികളായ രാജേഷിനും മഹേഷിനും ആണ് വെട്ടേറ്റത്.
വെട്ടേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ചാരുംമൂട് സ്വദേശി കൊച്ചുമോൻ ആണ് രാജേഷിനെയും മഹേഷിനേയും വെട്ടിയത്.
സംഭവത്തിന് ശേഷം പ്രതി കൊച്ചുമോൻ ഒളിവിൽപോയി.