ക്രെയിനിന്റെ ടയർ ഇളക്കുന്നതിനിടെ അപകടം; യുവാവ് മരിച്ചു
Sunday, February 16, 2025 10:32 PM IST
കൊല്ലം: ക്രെയിനിന്റെ ടയർ ഇളക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഹെൽപ്പറായ യുവാവ് മരിച്ചു. രഞ്ജിത്ത് ഭവനിൽ അജിത്ത് (23) ആണ് മരിച്ചത്.
കൊല്ലം ബൈപ്പാസിന്റെ നിർമാണത്തിനെത്തിച്ചതായിരുന്നു ക്രെയിൻ. ഇതിന്റെ ടയർ ഇളക്കിമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.