പൂഞ്ചിൽ സൈനിക പോസ്റ്റുകൾക്കു നേരെ പാക്കിസ്ഥാൻ വെടിവയ്പ്; തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം
Sunday, February 16, 2025 9:07 PM IST
ശ്രീനഗർ: നിയന്ത്രണ രേഖയിൽ പാക് സൈന്യത്തിന്റെ പ്രകോപനം. വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം ഇന്ത്യൻ ഭാഗത്തേക്ക് വെടിവയ്ക്കുകയായിരുന്നു.
പൂഞ്ചിലെ ഗുൽപുർ മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. രാവിലെ 11.30 ഓടെയാണ് വെടിവയ്പ്പുണ്ടായത്.
വനമേഖലയിലുള്ള ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കുനേരെയാണ് പാക്കിസ്ഥാൻ സൈന്യം വെടിയുതിർത്തത്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായതോടെ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതായാണ് വിവരം.