വയോധികയുടെ തലയിൽ തുണിയിട്ട് മാല കവർന്നു; പ്രതി പിടിയിൽ
Sunday, February 16, 2025 8:37 PM IST
പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ചു കയറി വയോധികയുടെ മാല കവർന്ന പ്രതി പിടിയിൽ. പത്തനംതിട്ട ചന്ദനപള്ളിയിൽ ഇന്ന് രാവിലെയാണ് സംഭവം.
ഉഷ എന്ന സ്ത്രീയാണ് പിടിയിലായത്. ചന്ദനപള്ളി സ്വദേശി മറിയാമ്മ സേവ്യറിന്റെ (84) മാലയാണ് ഇവർ കവർന്നത്. ഉഷ മറിയാമ്മയുടെ വീട്ടിൽ മുൻപ് വീട്ടുജോലിക്ക് നിന്നിട്ടുണ്ട്.
മറിയാമ്മയുടെ വീട്ടിലെത്തിയ പ്രതി വയോധികയുടെ തലയിൽ തുണിയിട്ട ശേഷം മാല കവർന്ന് കടന്നുകളയുകയായിരുന്നു. തുടർന്ന് ഉഷ വീട്ടിൽ നിന്നും നടന്ന് പോകുന്നത് മറിയാമ്മയുടെ ബന്ധു കണ്ടിരുന്നു. ഇതാണ് പ്രതിയെ പിടികൂടുന്നതിൽ നിർണായകമായത്.