ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം; രണ്ട് വീടുകൾ തകർത്തു
Sunday, February 16, 2025 8:30 PM IST
ഇടുക്കി: ചക്കക്കൊമ്പൻ എന്ന കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് വീടുകൾ തകർന്നു. ചിന്നക്കനാൽ 301 കോളനിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം.
കല്ലുപറമ്പിൽ സാവിത്രി കുമാരൻ, ലക്ഷ്മി നാരായണൻ എന്നിവരുടെ വീടുകളാണ് കാട്ടാന തകർത്തത്. പ്രദേശത്തെ കൃഷിയിടവും ചക്കക്കൊമ്പൻ നശിപ്പിച്ചിട്ടുണ്ട്.
വീടുകൾ തകർത്ത സമയം ഇവിടുത്തെ താമസക്കാർ ആശുപത്രിയിലായിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.