ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
Sunday, February 16, 2025 8:05 PM IST
കാസർഗോഡ്: ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വിലങ്ങ് ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ യുവാവാണ് മരിച്ചത്.
വെസ്റ്റ് എളേരി സ്വദേശി അബിൻ ജോണി (27) ആണ് മരിച്ചത്. അബിൻ കൂട്ടുകാർക്കൊപ്പം ഡാമിൽ കുളിക്കാനിറങ്ങിയ സമയത്താണ് അപകടത്തിൽപ്പെട്ടത്.
രണ്ട് കൂട്ടുകാർക്കൊപ്പമാണ് അബിൻ കുളിക്കാൻ ഇറങ്ങിയത്.