തിരുവനന്തപുരത്ത് തൊഴിലാളി ഷോക്കേറ്റ് മരിച്ചു
Sunday, February 16, 2025 5:25 PM IST
തിരുവനന്തപുരം: വിതുരയിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ചായം സ്വദേശി പ്രകാശ് (44) ആണ് മരിച്ചത്.
റോഡിൽ കെട്ടിയ കമാനം പൊളിക്കുന്നതിനിടെയാണ് പ്രകാശിന് ഷോക്കേറ്റത്. സംഭവത്തിൽ വിതുര പോലീസ് കേസെടുത്തു.