രണ്ടാം ഏകദിനം: സിംബാബ്വെയ്ക്കെതിരെ അയർലൻഡിന് 246 റൺസ് വിജയലക്ഷ്യം
Sunday, February 16, 2025 5:06 PM IST
ഹരാരെ: സിംബാബ്വെയ്ക്കെതിരായ ഏകദിന പരന്പരയിലെ രണ്ടാം മത്സരത്തിൽ അയർലൻഡിന് 246 റൺസ് വിജയലക്ഷ്യം. 49 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിലാണ് സിംബാബ്വെ 245 റൺസെടുത്തത്.
61 റൺസെടുത്ത വെസ്ലി മഥേവരെയാണ് സിംബാബ്വെയുടെ ടോപ്സ്കോറർ. സിക്കന്ദർ റാസ 58ഉം വെല്ലിംഗ്ടൺ മസകാഡ്സ 35ഉം ബ്രയാൻ ബെനറ്റ് 30 റൺസുമെടുത്തു.
അയർലൻഡിന് വേണ്ടി മാർക്ക് അഡയർ നാല് വിക്കറ്റുകൾ എടുത്തു. കർട്ടിസ് കാംഫർ മൂന്നും ഗ്രഹാം ഹ്യും ജോഷ്വ ലിറ്റിലും ആൻഡി മക്ബ്രൈനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.