മുംബൈയിൽ അപ്പാർട്ട്മെന്റിൽ തീപിടിത്തം; രണ്ട് പേർ മരിച്ചു
Sunday, February 16, 2025 4:30 PM IST
മുംബൈ: വഡ്ഗാടി പ്രദേശത്ത് അപ്പാർട്ട്മെന്റിൽ തീപിടിത്തം. ഇന്ന് രാവിലെ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു.
രണ്ട് പേർക്ക് പരിക്കേറ്റു. രാം മന്ദിറിന് സമീപത്തുള്ള ഐസാജി സ്ട്രീറ്റിലുള്ള അപ്പാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്.
അഗ്നിശമന സേനാംഗങ്ങൾ എത്തി അരമണിക്കൂറിനകം തീയണച്ചു. സജിയ ആലം ഷെയ്ഖ്(30), സബില ഖട്ടൂൺ ഷെയ്ഖ് (42) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ രണ്ട് പേരും ജെജെ ആശുപത്രിയിൽ ചികിത്സയിലാണ്.