വയനാട്ട് തലപ്പുഴയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി
Sunday, February 16, 2025 3:37 PM IST
വയനാട്: തലപ്പുഴയിൽ വീണ്ടും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. കടുവ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു.
തലപ്പുഴ പാൽ സൊസൈറ്റിക്ക് സമീപത്തെ കൃഷിയിടത്തിലാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. സ്ഥലത്ത് വനം വകുപ്പ് എത്തി കാൽപ്പാടുകൾ കടുവയുടേത് എന്ന് സ്ഥിരീകരിച്ചു.
പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മാനന്തവാടി കണിയാരം അണക്കെട്ട് ഭാഗത്തും കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു.