ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ദുരന്തം; പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
Sunday, February 16, 2025 3:22 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് യാത്രക്കാർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ 15 പേരാണ് മരിച്ചത്.
സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു. കുംഭമേളയില്‍ പങ്കെടുക്കാനായി പോകുന്ന യാത്രക്കാരാണ് ദുരന്തത്തില്‍പ്പെട്ടത്.
കുംഭമേളയ്ക്കായി രണ്ട് പ്രത്യേക ട്രെയിനുകള്‍ സജ്ജീകരിച്ചിരുന്നു. ട്രെയിനുകള്‍ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നതിന് മുന്നോടിയായി വലിയ തിക്കും തിരക്കുനമാണ് അനുഭവപ്പെട്ടത് ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.