പോക്സോ കേസ്; യുവാവിന് 75 വർഷം കഠിന തടവ്
Sunday, February 16, 2025 1:22 AM IST
മലപ്പുറം: പോക്സോ കേസിൽ 23 കാരന് 75 വർഷം കഠിന തടവ്. മുതുവല്ലൂര്‍ പോത്തുവെട്ടിപ്പാറ സ്വദേശി നുഹ്മാൻ കെയാണ് കോടതി ശിക്ഷിച്ചത്.
മഞ്ചേരി സ്പെഷൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 6.25 ലക്ഷം രൂപ പിഴയടക്കാനും പണമടച്ചില്ലെങ്കിൽ 11 മാസം അധികം തടവ് അനുഭവിക്കണമെന്നും കോടി നിർദേശിച്ചു. 2023 ൽ ആണ് ഇയാൾക്കെതിരായ കേസ് രജിസ്റ്റർചെയ്തത്.
ഇയാൾ അജിതീവിതയെ നിരന്തരം പിന്തുടർന്ന് പ്രണയം നടിച്ച് വലയിലാക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ പതിവായി രാത്രിയിലെത്തി പീഡിപ്പിച്ചുവെന്നും ബൈക്കിൽ മിനി ഊട്ടിയിലെ മിസ്റ്റി ലാന്‍ഡ് നാച്ചുറല്‍ പാര്‍ക്കിലേക്ക് കൊണ്ടു പോയെന്നുമാണ് കേസ്.