മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി​യി​ല്‍ വൃ​ദ്ധ ദ​മ്പ​തി​ക​ളെ മ​യ​ക്കി​കി​ട​ത്തി വീ​ട്ടി​ല്‍ മോ​ഷ​ണം. മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി കോ​ട്ട​പ്പു​റ​ത്ത് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

കോ​ട്ട​പ്പു​റം സ്വ​ദേ​ശി ച​ന്ദ്ര​ന്‍ (75), ച​ന്ദ്ര​മ​തി (63) ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ആ​റ് പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷണംപോയത്.

ച​ന്ദ്ര​മ​തി​യു​ടെ മാ​ല​യും, വ​ള​യും ഉ​ള്‍​പ്പെ​ടെ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. മ​യ​ക്ക് ഗു​ളി​ക ചേ​ര്‍​ത്ത ജ്യൂ​സ് ന​ല്‍​കി​യാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.