ഫാഷൻ ഗോൾഡ് തട്ടിപ്പ്; ലീഗ് നേതാവ് എം.സി. കമറുദ്ദീൻ വീണ്ടും അറസ്റ്റിൽ
Saturday, February 15, 2025 10:53 PM IST
കാഞ്ഞങ്ങാട്: മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ എം.സി. കമറുദ്ദീനെ പോലീസ് വീണ്ടും അറസ്റ്റുചെയ്തു. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ആണ് വീണ്ടും കമറുദ്ദീനെ അറസ്റ്റുചെയ്തതത്.
അറസ്റ്റിനെ തുടർന്ന് അദ്ദേഹത്തെ കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കി. തുടർന്ന് കോടതി കമറുദ്ദീനെ റിമാൻഡ് ചെയ്തു.
കാസർഗോഡ് ചിത്താരി സ്വദേശികളായ സാബിറ, അഫ്സാന എന്നിവർ നൽകിയ പരാതിയിലാണ് അറസ്റ്റ്. നിക്ഷേപമായി ഇരുവരിൽ നിന്നും 15 ലക്ഷം രൂപയും 22 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.