കാട്ടാക്കടയിലെ പ്ലസ് വൺ വിദ്യാർഥിയുടെ ആത്മഹത്യ; ക്ലർക്കിന് സസ്പെൻഷൻ
Saturday, February 15, 2025 8:53 PM IST
തിരുവനന്തപുരം: കാട്ടാക്കടയിലെ പ്ലസ് വൺ വിദ്യാർഥിയുടെ ആത്മഹത്യയിൽ സ്കൂൾ ക്ലർക്കിനെതിരേ നടപടി. ക്ലർക്ക് സനൽ .ജെ യെ സസ്പെൻഡുചെയ്തു.
പ്രിൻസിപ്പൾ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥി ബെൻസൺ എബ്രഹാമിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വിദ്യാർഥിയെ കാണാതാകുകയായിരുന്നു.
തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിനിടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രോജക്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ക്ലര്‍ക്കുമായി ഉണ്ടായ തര്‍ക്കമാണ് മരണത്തിലേക്ക് നയിച്ചതെന്നും കുട്ടിക്ക് സ്കൂളില്‍ നിന്ന് മാനസിക പീഡനം ഉണ്ടായെന്നും കുടുംബം ആരോപിച്ചിരുന്നു.