ആരെയും തല്ലുന്നതിനോട് യോജിപ്പില്ല; ആർഷോയുടെ നിലപാട് തള്ളി ഗോവിന്ദൻ
Saturday, February 15, 2025 7:24 PM IST
കോട്ടയം: നഴ്സിംഗ് കോളജിലെ റാഗിംഗ് അതിക്രൂര സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എസ്എഫ്ഐയ്ക്ക് ആ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
പ്രതിപക്ഷ നേതാവടക്കം നടത്തുന്നത് വ്യാജ പ്രചാരണമാണ്. എസ്എഫ്ഐയെ കരിവാരിത്തേക്കാൻ ശ്രമം നടക്കുന്നു. എസ്എഫ്ഐയെ എങ്ങനെ ക്രൂശിക്കാമെന്നാണ് ചിലർ നോക്കുന്നതെന്നും ഗോവിന്ദൻ വിമർശിച്ചു.
ശശി തരൂരിന്റെ ലേഖനം വസ്തുതകൾ തുറന്നുകാണിക്കുന്നതാണെന്നും വസ്തുതാപരമായ കാര്യങ്ങൾ തുറന്നുപറഞ്ഞതിൽ ശശി തരൂരിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ടി.പി. ശ്രീനിവാസനെ തല്ലിയത് മഹാ അപരാധമല്ലെന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ വിശദീകരണത്തിൽ ആരെയും തല്ലാൻ പാടില്ല എന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ആരെയും തല്ലുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.