കേജരിവാളിന്റെ ആഡംബര വസതിയെപ്പറ്റി അന്വേഷിക്കണമെന്ന് വിജിലൻസ്
Saturday, February 15, 2025 3:06 PM IST
ന്യൂഡൽഹി: ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് കുരുക്ക് മുറുകുന്നു. കേജരിവാളിന്റെ ആഡംബര വസതിയുമായി ബന്ധപ്പെട്ട പരാതികളിൽ കേന്ദ്ര വിജിലൻസ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.
കേന്ദ്ര പൊതുമരാമത്ത് വകുപ്പിനോട് വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കേന്ദ്ര വിജിലൻസ് കമ്മീഷന്റെ നിർദേശം.
കേജരിവാൾ വസതി ആഡംബര വസ്തുക്കൾ ഉപയോഗിച്ച് നവീകരിച്ചതിലാണ് അന്വേഷണം നടക്കുക. ഡൽഹി പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു.