നിയമവിരുദ്ധമായി വന്നാൽ നാടുകടത്തും; കുടിയേറ്റക്കാർക്ക് ട്രംപിന്റെ മുന്നറിയിപ്പ്
Saturday, February 15, 2025 11:08 AM IST
വാഷിംഗ്ടൺ ഡിസി: കുടിയേറ്റക്കാർക്ക് മുന്നറിയിപ്പ് നൽകി വൈറ്റ് ഹൗസിന്റെ പ്രണയദിന സന്ദേശം. റോസാപ്പൂക്കൾ ചുവപ്പാണ്, വയലറ്റ് നീലയാണ്. നിയമവിരുദ്ധമായി ഇവിടെ വരൂ, ഞങ്ങൾ നിങ്ങളെ നാടുകടത്തും വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രണയദിന സന്ദേശത്തിൽ പറയുന്നു.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും അദ്ദേഹത്തിന്റെ അതിർത്തി മേധാവി തോമസ് ഹോമന്റെയും മുഖങ്ങൾ നൽകിയായിരുന്നു വൈറ്റ് ഹൗസിന്റെ എക്സ് പോസ്റ്റ്.
അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള ശക്തമായ നടപടികളുമായി മുന്നോട്ടു പോകുകയാണ് ട്രംപ്.