അനധികൃത കുടിയേറ്റം; യുഎസിൽ നിന്നുള്ള രണ്ടാമത്തെ സംഘം ശനിയാഴ്ച എത്തും
Saturday, February 15, 2025 4:53 AM IST
ന്യൂഡൽഹി: അമേരിക്കയിൽ അനധികൃതമായി കുടിയേറി താമസിച്ച 119 ഇന്ത്യാക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ന് എത്തും. രാവിലെ 10ന് അമൃത്സർ വിമാനത്താവളത്തിൽ ഇവർ എത്തുമെന്നാണ് റിപ്പോർട്ട്.
നാളെ മറ്റൊരു വിമാനവും എത്തുന്നുണ്ട്. പഞ്ചാബ് (67), ഹരിയാന (33), ഗുജറാത്ത് (8), ഉത്തർപ്രദേശ് (3), മഹാരാഷ്ട്ര, ഗോവ, രാജസ്ഥാൻ (2), ജമ്മു-കാഷ്മീർ (1) എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ഇന്നെത്തുന്ന വിമാനത്തിലുള്ളത്.
നാടുകടത്തപ്പെട്ട 104 ഇന്ത്യക്കാരെ കഴിഞ്ഞ അഞ്ചിന് അമേരിക്കൻ സൈന്യത്തിന്റെ ചരക്കുവിമാനത്തിൽ അമൃത്സറിലെത്തിച്ചിരുന്നു. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.