ബ്രോങ്കൈറ്റിസ് ബാധ; മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Friday, February 14, 2025 8:27 PM IST
വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് വത്തിക്കാനിലെ പോളി ക്ലിനിക്കോ അഗസ്റ്റീനോ ജെമെല്ലി ആശുപത്രിയിൽ ആണ് മാർപാപ്പയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ചില പരിശോധനകൾക്കും ചികിത്സയ്ക്കുമായാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. പതിവുപോലെ ഇന്നും മാർപാപ്പ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഒരാഴ്ചയായി ശ്വാസതടസം മാർപാപ്പയെ അലട്ടിയിരുന്നു.