തി​രു​വ​ന​ന്ത​പു​രം: തി​ര​യി​ൽ​പ്പെ​ട്ട് വി​നോ​ദ സ​​ഞ്ചാ​രി​ക്ക് പ​രി​ക്ക്. കോ​വ​ള​ത്തു​വ​ച്ച് ഇം​ഗ്ല​ണ്ട് സ്വ​ദേ​ശി​ സൈ​മ​ണി​നാ​ണ് (62) പ​രി​ക്കേ​റ്റ​ത്.

സാ​ഹ​സി​ക വി​നോ​ദ​മാ​യ ബോ​ഡി ബോ​ർ​ഡി​ൽ നീ​ന്തു​ന്ന​തി​നി​ടെ​യാ​ണ് തി​ര​യി​ൽ​പ്പെ​ട്ട് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​ര​യി​ൽ​പ്പെ​ട്ട് നി​യ​ന്ത്ര​ണം തെ​റ്റി​വീ​ണ സൈ​മ​ണി​ന്‍റെ മു​ഖ​ത്ത് ബോ​ഡി ബോ​ർ​ഡ് ഇ​ടി​ച്ചാ​ണ് മു​റി​വു​ണ്ടാ​യ​ത്

ഇ​യാ​ളു​ടെ മു​ഖ​ത്തും ത​ല​യ്ക്കും ആ​ണ് പ​രി​ക്കേ​റ്റ​ത്. അ​പ​ക​ടം ന​ട​ന്ന ഉട​ൻ ഇ​യാ​ളെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ലൈ​ഫ് ഗാ​ർ​ഡു​മാ​ർ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി.