ജൂണിയർ വിദ്യാർഥിയെ സീനിയേഴ്സ് മർദിച്ചതായി പരാതി
Thursday, February 13, 2025 6:49 PM IST
തിരുവനന്തപുരം: ജൂണിയർ വിദ്യാർഥിയുടെ താമസ് സ്ഥലത്ത് അതിക്രമിച്ച് കയറി സീനിയേഴ്സ് മർദിച്ചതായി പരാതി. പാറശല സിഎസ്ഐ ലോ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി അഭിറാമിനാണ് മർദനമേറ്റത്.
സംഭവത്തിൽ സീനിയർ വിദ്യാര്‍ഥികളായ ബിനോ, വിജിൻ, ശ്രീജിത്ത്, അഖിൽ എന്നിവര്‍ക്കെതിരെ പാറശാല പോലീസ് കേസെടുത്തു. ബിനോ മര്‍ദിച്ചതായി അഭിറാമിന്റെ സുഹൃത്ത് പോലീസിന് പരാതി നൽകിയിരുന്നു.
ഇതിന് പ്രേരിപ്പിച്ചത് അഭിറാമാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. കഴുത്തിനും മുതുകിനും തലയ്ക്കും പരിക്കേറ്റ അഭിറാം നെടുമങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.