ജോളി മധുവിന്റെ മരണം; കേന്ദ്ര സംഘം കയർബോർഡ് ആസ്ഥാനത്ത് എത്തി
Thursday, February 13, 2025 4:56 PM IST
കൊച്ചി: കയർബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണം അന്വേഷിക്കുന്ന കേന്ദ്ര സംഘം കൊച്ചി കയർബോർഡ് ആസ്ഥാനത്ത് എത്തി. എംഎസ്എംഇ നിയോഗിച്ചിരിക്കുന്ന മൂന്നംഗ അന്വേഷണ സംഘമാണ് കൊച്ചി ഓഫീസിലെത്തിയത്.
ജോളിയുടെ സഹപ്രവർത്തകർ, ബന്ധുക്കൾ, മാനസിക പീഡനം നേരിട്ടെന്ന് ആരോപിക്കുന്ന തൊഴിലിടത്തിലെ മറ്റ് സാഹചര്യങ്ങൾ തുടങ്ങിയവ പരിശോധിച്ച് അന്വേഷണ സംഘം വിശദ റിപ്പോർട്ട് തയാറാക്കും. കയര്‍ബോര്‍ഡിലെ തൊഴില്‍ പീഡനത്തിന് തെളിവായി ജോളി മധുവിന്റെ കത്തും ശബ്ദരേഖയും കുടുംബം പുറത്തു വിട്ടിരുന്നു.
അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാല്‍ പ്രതികാര നടപടി നേരിടേണ്ടി വന്നെന്നാണ് ശബ്ദ സന്ദേശത്തിലെ ജോളിയുടെ വെളിപ്പെടുത്തല്‍.