പ്രധാനമന്ത്രി അമേരിക്കയിൽ; ട്രംപുമായി നിർണായക ചർച്ച ഇന്ന്
Thursday, February 13, 2025 5:16 AM IST
വാഷിംഗ്ടൺ ഡിസി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. വാഷിംഗ്ടണിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നിർണായക വിഷയങ്ങളിൽ മോദി ചർച്ചനടത്തും. രണ്ടു ദിവസത്തെ പര്യടനത്തിനാണ് മോദി അമേരിക്കയിലെത്തിയിരിക്കുന്നത്.
ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ നിർമിതബുദ്ധി ഉച്ചകോടിയും തുടർന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള ഉഭയകക്ഷി ചർച്ചകൾക്കും ശേഷമാണ് പ്രധാനമന്ത്രി യുഎസിലേക്കു യാത്രതിരിച്ചത്.
വാഷിംഗ്ടണിൽ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിനോടു ചേർന്നുള്ള ഔദ്യോഗിക താമസസ്ഥലമായ ബ്ലയര്ഹൗസിലാണു പ്രധാനമന്ത്രി തങ്ങുന്നത്.
ട്രംപുമായുള്ള ഉഭയക്ഷി സംഭാഷണം ഉൾപ്പെടെ ആറ് ചർച്ചകളിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും. ഇന്ന് വൈകുന്നേരം നാലിന് വൈറ്റ് ഹൗസിലാണു ട്രംപുമായി കൂടിക്കാഴ്ച. തുടര്ന്ന് യുഎസ് പ്രസിഡന്റ് ഒരുക്കുന്ന സ്വകാര്യവിരുന്ന്. ഓവൽ ഓഫീസിൽ ഇരുവരും മാധ്യമങ്ങളെ കാണാനും സമയം നീക്കിവയ്ക്കും.