എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; പ്രതി പിടിയിൽ
Thursday, February 13, 2025 2:48 AM IST
കൊച്ചി: തൃപ്പൂണിത്തുറ എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ജിഷി എന്നയാളാണ് അറസ്റ്റിലായത്.
മരിച്ച സനലും ജിഷിയും തമ്മിൽ മദ്യപാനത്തിനിടെ അടിപിടിയുണ്ടായെന്നും അതിനെ തുടർന്നാണ് കൊലപാതകം നടന്നതെന്നും പോലീസ് പറഞ്ഞു. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് സുഹൃത്തുക്കൾ പോയശേഷമാണ് ഇരുവരും തമ്മിൽ അടിപിടിയുണ്ടായത്.
തൃപ്പൂണിത്തുറ എരൂരിൽ ബുധനാഴ്ചയാണ് യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. എരൂർ പെരീക്കാട് തമ്പി എന്ന് വിളിക്കുന്ന സനൽ (43) ആണ് മരിച്ചത് എന്ന് സ്ഥിരീകരിച്ചിരുന്നു.