കുന്നംകുളത്ത് രണ്ട് പേർക്ക് കുത്തേറ്റു
Wednesday, February 12, 2025 11:54 PM IST
തൃശൂർ: കുന്നംകുളം പഴുന്നാനയിൽ രണ്ട് പേർക്ക് കുത്തേറ്റു. പഴുന്നാന സ്വദേശികളായ വിഷ്ണു, ഉദയൻ എന്നിവർക്കാണ് കുത്തേറ്റത്.
ഫേസ്ബുക്കിൽ പോസിറ്റിട്ടതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് ഇരുവർക്കും കുത്തേറ്റത്. ഷമൽ, ഷിബു, സുമേഷ് എന്നിവരാണ് വിഷ്ണുവിനേയും ഉദയനേയും ആക്രമിച്ചത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.