പാലക്കാട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും പെൺസുഹൃത്തും അറസ്റ്റിൽ
Wednesday, February 12, 2025 11:19 PM IST
പാലക്കാട്: കല്ലടിക്കോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും പെൺസുഹൃത്തിനെയും അറസ്റ്റ് ചെയ്തു. പാലക്കാട് കല്ലടിക്കോട് സ്വദേശി റൻസിയ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഇരുവരുരേയും അറസ്റ്റ് ചെയ്തത്.
റൻസിയയുടെ ഭർത്താവ് ഷെഫീസ്, പെൺസുഹൃത്ത് ജംസീന എന്നിവരെയാണ് ഹേമാംബിക നഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി.
ഫെബ്രുവരി അഞ്ചിനാണ് റൻസിയ ഭർത്താവിന്റെ പുതുപ്പരിയാരത്തെ വീട്ടിൽ വച്ച് ആത്മഹത്യ ചെയ്തത്.