അ​ഹ​മ്മ​ദാ​ബാ​ദ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ​യ്ക്ക് സ​ന്പൂ​ർ​ണ്ണ വി​ജ​യം. അ​ഹ​മ്മ​ദാ​ബാ​ദി​ൽ ഇ​ന്ന് ന​ട​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ലും വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ പ​ര​ന്പ​ര തൂ​ത്തൂ​വാ​രി​യ​ത്.

മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ 142 റ​ൺ​സി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 357 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ട് 214 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 38 റ​ൺ​സ് വീ​തം എ​ടു​ത്ത ടോം ​ബാ​ന്‍റ​ണും ഗ​സ് അ​റ്റ്കി​ൻ​സ​ണു​മാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ ടോ​പ് സ്കോ​റ​ർ​മാ​ർ.

ബെ​ൻ ഡ​ക്ക​റ്റ് 34 ഉം ​ജോ റൂ​ട്ട് 24 ഉം ​ഫി​ലി​പ് സാ​ൾ​ട്ട് 23ഉം ​റ​ൺ​സെ​ടു​ത്തു. മി​ക​ച്ച തു​ട​ക്കം വി​ജ​യ​ത്തി​ലെ​ത്താ​ൻ ഇം​ഗ്ലീ​ഷ് ടീ​മി​നാ​യി​ല്ല. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി അ​ർ​ഷ്ദീ​പ് സിം​ഗും ഹ​ർ​ഷി​ത് റാ​ണ​യും അ​ക്സ​ർ പ​ട്ടേ​ലും ഹ​ർ​ദി​ക് പാ​ണ്ഡ്യ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം എ​ടു​ത്തു. വാ​ഷിം​ഗ്ട​ൺ സു​ന്ദ​റും കു​ൽ​ദീ​പും യാ​ദ​വും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 50 ഓ​വ​റി​ൽ പ​ത്ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 356 റ​ൺ​സ് എ​ടു​ത്ത​ത്. ശു​ഭ്മ​ൻ ഗി​ല്ലി​ന്‍റെ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യു​ടേ​യും വി​രാ​ട് കോ​ഹ്‌​ലി​യു​ടേ​യും ശ്രേ​യ​സ് അ​യ്യ​രി​ന്‍റേ​യും അ​ർ​ധ സെ​ഞ്ചു​റി​യു​ടേ​യും കെ.​എ​ൽ രാ​ഹു​ലി​ന്‍റെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന്‍റെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

112 റ​ൺ​സാ​ണ് ശു​ഭ്മ​ൻ ഗി​ൽ എ​ടു​ത്ത​ത്. ശ്രേ​യ​സ് അ​യ്യ​ർ 78 ഉം ​വി​രാ​ട് കോ​ഹ്‌​ലി 52 ഉം ​റ​ൺ​സെ​ടു​ത്തു. കെ.​എ​ൽ രാ​ഹു​ൽ 40 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ആ​ദി​ൽ റ​ഷീ​ദ് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. മാ​ർ​ക്ക് വു​ഡ് ര​ണ്ട് വി​ക്ക​റ്റു​ക​ളും സാ​ഖി​ബ് മാ​ഹ്‌​മൂ​ദും ഗ​സ് അ​റ്റ്കി​ൻ​സ​ണും ജോ ​റൂ​ട്ടും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടി20 ​പ​ര​ന്പ​ര​യും ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​ക്കൊ​രു​ങ്ങു​ന്ന ടീം ​ഇ​ന്ത്യ​യ്ക്ക് ഈ ​പ​ര​ന്പ​ര വി​ജ​യം ന​ൽ​കു​ന്ന ആ​ത്മ​വി​ശ്വാ​സം ചെ​റു​ത​ല്ല. ഈ ​മാ​സം 20ന് ​ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ആ​ണ് ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ലെ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം.