സെഞ്ചുറിയുമായി ഗിൽ, അർധസെഞ്ചുറിയുമായി കോഹ്ലിയും ശ്രേയസും; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
Wednesday, February 12, 2025 5:34 PM IST
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. 50 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 356 റൺസാണ് ഇന്ത്യ എടുത്തത്.
ശുഭ്മൻ ഗില്ലിന്റെ തകർപ്പൻ സെഞ്ചുറിയുടേയും വിരാട് കോഹ്ലിയുടേയും ശ്രേയസ് അയ്യരിന്റേയും അർധ സെഞ്ചുറിയുടേയും കെ.എൽ രാഹുലിന്റെ മികച്ച പ്രകടനത്തിന്റെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
112 റൺസാണ് ശുഭ്മൻ ഗിൽ എടുത്തത്. ശ്രേയസ് അയ്യർ 78 ഉം വിരാട് കോഹ്ലി 52 ഉം റൺസെടുത്തു. കെ.എൽ രാഹുൽ 40 റൺസാണ് സ്കോർ ചെയ്തത്.
ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് നാല് വിക്കറ്റെടുത്തു. മാർക്ക് വുഡ് രണ്ട് വിക്കറ്റുകളും സാഖിബ് മാഹ്മൂദും ഗസ് അറ്റ്കിൻസണും ജോ റൂട്ടും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.