ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം: വിദ്യാര്‍ഥി മരിച്ചു
Wednesday, February 12, 2025 1:41 PM IST
പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയ പാതയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. ആലങ്ങാട് സ്വദേശി അഭിജിത്ത്(20) ആണ് മരിച്ചത്.
ചൊവ്വാഴ്ച അര്‍ധരാത്രിയോടെ തച്ചമ്പാറ മാച്ചാംതോടില്വച്ചാണ് സംഭവം. അഭിജിത്തും സുഹൃത്തും കൂടി ഇരുചക്രവാഹനത്തില്‍ വരുന്നതിനിടെ അതേ ദിശയില്‍നിന്ന് വന്ന ലോറി സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ അഭിജിത്ത് മരിച്ചു.
മലമ്പുഴ ഐടിഐയിലെ വിദ്യാര്‍ഥിയാണ് അഭിജിത്. പിതാവ്: രമേഷ്, മാതാവ്: രാധിക, സഹോദരി: അഭിനയ.