വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി; തിരച്ചില്‍ നടത്തി വനംവകുപ്പ്
Wednesday, February 12, 2025 9:24 AM IST
വയനാട്: തലപ്പുഴയില്‍ വീണ്ടും കടുവയിറങ്ങി. ഗോദാവരി മേഖലയിലാണ് ചൊവ്വാഴ്ച രാത്രി കടുവയിറങ്ങിയത്. കടുവയെ നേരിട്ട് കണ്ടെന്ന് തലപ്പുഴ സ്വദേശി അനീഷ പറഞ്ഞു.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തേ തലപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടിരുന്നു. സ്ഥലത്ത് കാമറകളും സ്ഥാപിച്ചിരുന്നു. ഇതേ കടുവയെ തന്നെയാകാം ചൊവ്വാഴ്ച കണ്ടതെന്നാണ് വനംവകുപ്പിന്റെ നിഗമനം.