ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരന്പരയിലെ മൂന്നാം മത്സരം ഇന്ന്
Wednesday, February 12, 2025 5:51 AM IST
അഹമ്മദാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരന്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം നടക്കുക.
പരന്പര 2-0ന് സ്വന്തമാക്കിയ ഇന്ത്യ മൂന്നിലും ജയിച്ച്, ആത്മവിശ്വാസത്തോടെ ചാന്പ്യൻസ് ട്രോഫിക്കുള്ള യാത്ര തിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്.
ഇംഗ്ലണ്ടാകട്ടെ തുടർതോൽവികളിൽനിന്നു മുക്തി നേടാനും. ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ ക്യാപ്റ്റൻ രോഹിത് ശർമ കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ആശങ്കയകറ്റി. 300 റണ്‍സ് ചേസ് ചെയ്ത് ജയം നേടി ബാറ്റിംഗ് നിരയും കരുത്തു കാട്ടി.
സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഇന്നും കളിക്കില്ല.