യുവേഫ ചാന്പ്യൻസ് ലീഗ്: മാഞ്ചസ്റ്റർ സിറ്റിക്കെതിരെ റയൽ മാഡ്രിഡിന് ജയം
Wednesday, February 12, 2025 5:01 AM IST
മാഞ്ചസ്റ്റർ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ 2024-25 സീസണിൽ പ്രീ ക്വാർട്ടർ ടിക്കറ്റിനായുള്ള ആദ്യപാദ പ്ലേ ഓഫിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ റയൽ മാഡ്രിഡിന് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ വിജയിച്ചത്.
ചൊവ്വാഴ്ച നടന്ന മത്സരത്തിൽ കൈലിയൻ എംബാപ്പെയും ബ്രഹീം ഡയസും ജൂഡ് ബെല്ലിംഹ്ഹാം എന്നിവരാണ് റയലിനായി ഗോളുകൾ നേടിയത്. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി എർലിംഗ് ഹാലണ്ട് രണ്ട് ഗോളുകൾ സ്കോർ ചെയ്തു.
ഫെബ്രുവരി 19നാണ് രണ്ടാംപാദ പ്ലേ ഓഫ് മത്സരം. റയലിന്റെ ഹോം ഗ്രൗണ്ടിലാണ് രണ്ടാംപാദ പ്ലേ ഓഫ് മത്സരം.