കുംഭമാസ പൂജ; ശബരിമല നട ഇന്ന് തുറക്കും
Wednesday, February 12, 2025 4:23 AM IST
ശബരിമല : കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.
തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. ബുധനാഴ്ച പ്രത്യേക പൂജകൾ ഉണ്ടാവില്ല.
തുടർന്ന് 13ന് രാവിലെ അഞ്ചിന് നട തുറക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 17ന് രാത്രി പത്തിന് നട അടയ്ക്കും.