ട്രംപിന്റെ ഭീഷണി തള്ളി ഹമാസ്
Wednesday, February 12, 2025 1:14 AM IST
ഗാസാ സിറ്റി: ശനിയാഴ്ചയ്ക്കുള്ളിൽ എല്ലാ ബന്ദികളെയും വിട്ടയയ്ക്കണമെന്ന ട്രംപിന്റെ ഭീഷണി തള്ളി ഹമാസ്. വെടിനിർത്തൽ കരാർ പാലിക്കാൻ എല്ലാ കക്ഷികളും തയാറായെങ്കിൽ മാത്രമേ ബന്ദികളെ തിരിച്ചയയ്ക്കൂ എന്ന് ഹമാസ് വക്താവ് സാമി അബു സുഹ്രി പറഞ്ഞു.
കരാറിനെ ഇരുകക്ഷികളും ബഹുമാനിക്കേണ്ടതുണ്ടെന്നു ട്രംപ് ഓർമിക്കണം. ബന്ദിമോചനത്തിനുള്ള ഒരേയൊരു മാർഗമാണിത്. ഭീഷണിയുടെ ഭാഷ കാര്യങ്ങൾ സങ്കീർണമാക്കുകയേയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.